പുത്തിഗെ കട്ടത്തടുക്കയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകട മരണം നാടിനെ കണ്ണീരിലാഴ്ത്തി.



 പുത്തിഗെഃ മുഗു റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലുണ്ടായ മരണം നാടിനെ കണ്ണീരിലാഴ്ത്തി.മുഗു സങ്കായം കരയിലെ മുഹമ്മദ് അഷറഫ്(40)_യാണ് മരിച്ചത്. അസുഖ ബാധിതയായ ഭാര്യ ഖൈറുന്നിസയെ  കാസര്‍കോട്ടെസ്വകാര്യ ആശുപത്രിരയില്‍ ചികിത്സ തേടി ബൈക്കില്‍ മടങ്ങി വരുന്നതിനിടെ സീതാംഗോളി പെര്‍ള റോഡിലെ മുഖാരിക്കണ്ടത്താണ് അപകടം. എതിര്‍ ദിശരില്‍ നിന്നും അമിത വെഗതയിലെത്തിയ കാര്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായായിരുന്നു. ഇടിയുടെ അഘതത്തില്‍ റോഡിലേക്ക് തെറിച്ച് വീണഅഷറഫിനെ ഉടന്‍ കുമ്പള സഹകരണ ആസ്പത്രിയിലും ജീവന്‍ രക്ഷിക്കാനായില്ല. മുഗു സങ്കായം പരേതനായ മൊയ്തുവിന്‍റെയും ബീഫാത്തിമയുടെയും മകനാണ്.മക്കള്‍ അഷ്ഫാന്‍, അല്‍ഫാന്‍,ഫാത്തിമത്തൂല്‍ ബാത്തുല്‍. സഹോദരങ്ങള്‍ഃസിദ്ദീഖ്, ഖുബ്റ,ഉമൈറ, ജുവൈരിയ,നസീറ.


Post a Comment

Previous Post Next Post